പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു; പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മയേയും ജെഡിയു പുറത്താക്കി

single-img
29 January 2020

ജെഡിയുവിന്റെ ദേശീയ ഉപാധ്യക്ഷനായിരുന്ന പ്രശാന്ത് കിഷോറിനെയും പവന്‍ വര്‍മ്മ എംപിയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. രണ്ടുപേരും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് പുറത്താക്കല്‍.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തില്‍ ജെഡിയു സ്വീകരിച്ച നിലപാടിനെ ചൊല്ലി പ്രശാന്ത് കിഷോറും പവന്‍ വര്‍മ്മയും വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് പാര്‍ട്ടിയില്‍ നിന്നും ഇരുവര്‍ക്കുമെതിരെ മറ്റ് നേതാക്കള്‍ വാക്‌പോരും ആരംഭിച്ചിരുന്നു. ഇതിനെല്ലാം പുറമെ ബുധനാഴ്ച പാർട്ടിയുടെ മുതിര്‍ന്ന നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ പ്രശാന്ത് കിഷോര്‍ നേരിട്ട് വിമര്‍ശനമുന്നയിച്ചിരുന്നു.