അര്‍ണാബിനെ പരിഹസിച്ച സംഭവം; ഇന്‍ഡിഗോയ്ക്ക് പിന്നാലെ കുനാല്‍ കാംമ്രയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യയും, വിലക്കിയവരെ ട്രോളി കുനാലിന്റെ പ്രതികരണം

single-img
29 January 2020

മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ്‌ ഗോസ്വാമിയെ വിമാനത്തിനകത്ത്‌ വച്ച്‌ കളിയാക്കിയ സംഭവത്തില്‍ നടപടിയെടുത്ത്‌ വിമാന കമ്പനികള്‍. അര്‍ണബിനെ പരിഹസിച്ച സ്‌റ്റാന്‍ഡ്‌ അപ്‌ കോമേഡിയന്‍ കുനാല്‍ കാംമ്രയ്‌ക്ക്‌ യാത്രാവിലക്കേര്‍പ്പെടു ത്തിയാണ്‌ എയര്‍ ഇന്ത്യയുടെ നടപടി . ഇനി ഒരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ വിലക്ക്‌ തുടരുമെന്ന്‌ എയര്‍ ഇന്ത്യ അറിയിച്ചു. വിമാനങ്ങളില്‍ ഇത്തരം നടപടികള്‍ നിരുല്‍സാഹപ്പെടുത്തുന്നതിനായാണ്‌ നടപടിയെടുത്തത്‌. എന്നാല്‍ എയര്‍ ഇന്ത്യയുടെ വിലക്ക്‌ കാര്യം ആക്കുന്നില്ലെന്നും വില്‍ക്കാന്‍വച്ചിരിക്കുന്ന കമ്പനിയെ ഓര്‍ത്ത്‌ ചിരിയാണ്‌ വരുന്നതെന്നും കുനാല്‍ പ്രതികരിച്ചു.
മുംബൈയില്‍ നിന്നും ലഖ്‌നൗവിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു സംഭവം നടന്നത്‌. നിങ്ങള്‍ ഒരു ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, അതോ ദേശീയവാദിയാണോ ന്നെ്‌ പ്രേക്ഷകര്‍ക്ക്‌ അറിയണമെന്ന ചോദ്യമാണ്‌ കുനാല്‍ അര്‍ണാബിനോട്‌ ചോദിച്ചത്‌. സംഭവത്തെ തുടര്‍ന്ന്‌ കുനാലിന്‌ ഇന്‍ഡിഗോ വിമാനങ്ങളിലും യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയിരുന്നു.ആറുമാസത്തേക്കാണ്‌ ഇന്‍ഡിഗോയുടെ വിലക്ക്‌.

ഇന്‍ഡിഗോയുടെ നടപടിയെ പിന്തുണച്ച്‌ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്‌ സിങ്‌ പുരി രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള യാത്രക്കാര്‍ക്ക്‌ എതിരെ നടപടി എടുക്കണമെന്ന്‌ മറ്റ്‌ എയര്‍ലൈന്‍സുകളോട്‌ ആവശ്യപ്പെടുന്നതായി മന്ത്രി ട്വീറ്റ്‌ ചെയ്‌തിരുന്നു.