കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കി സര്‍ക്കാര്‍; സഭയില്‍ സിഎഎ വിരുദ്ധ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍

single-img
29 January 2020

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കി ഗവര്‍ണര്‍. നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ സഭയില്‍ വായിച്ചു.വ്യക്തിപരമായ വിയോജിപ്പോടെയാണ് ഈ ഭാഗം വായിക്കുന്നതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പരാമര്‍ശമുള്ള 18ാം ഖണ്ഡിക വായിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തേ രേഖാമൂലം അറിയിച്ചിരുന്നു. തുടര്‍ന്നാണ് വിവാദങ്ങള്‍ ഉണ്ടായത്. എന്നാല്‍ സഭയില്‍ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഗവര്‍ണര്‍ പ്രസ്തുതഭാഗം വായിക്കുകയാണ് ഉണ്ടായത്.

അതോ സമയം സഭയില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി.നയപ്രഖ്യാപനത്തിനെത്തിയ ഗവര്‍ണറെ തടയുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു.