ദേഹത്ത് തീകൊളുത്തി സമരവുമായി അഗ്നിശമനസേനാംഗങ്ങള്‍; ജലപീരങ്കി ഉപയോഗിച്ച് നേരിട്ട് പോലീസ്

single-img
29 January 2020

ഫ്രഞ്ച് തലസ്ഥാനമായ പാരീൽ ഒരു വ്യത്യസ്തമായ സമരം നടക്കുകയാണ്. തങ്ങൾക്ക് കഴിഞ്ഞ മുപ്പതു വർഷമായി വർദ്ധിപ്പിക്കാത്ത ഹസാർഡ് ബോണസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇനിയെങ്കിലും വർധിപ്പിച്ചു തരണം എന്നാവശ്യപ്പെട്ട് രാജ്യത്തെ നാല് യൂണിയനിൽ പെട്ട അഗ്നിശമന സേനാംഗങ്ങളായിരുന്നു സമരത്തിനിറങ്ങിയത്.

തങ്ങളുടെ ശമ്പളത്തിൽ 19 മുതൽ 25 ശതമാനം വരെ വേതനവർദ്ധനവാണ് അവരുടെ ആവശ്യം. സേനയിലെ ഫയർ പ്രൊട്ടക്ടീവ് യൂണിഫോമും ധരിച്ച് സമരത്തിനെത്തിയ സമരക്കാരിൽ ചിലർ അതിനുമേൽ തീകൊളുത്തി. ശരീരത്തിൽ അഗ്നിയുടെ പോലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടു നീങ്ങാൻ ശ്രമിച്ച അഗ്നിശമന സേനാംഗങ്ങളെ പോലീസ് ജലപീരങ്കി പ്രയോഗിച്ചാണ് തീകെടുത്തി തുരത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ പെൻഷൻ പരിഷ്കാരങ്ങളുടെ പേരിൽ അസ്വസ്ഥരായ തൊഴിലാളി യൂണിയനുകളെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമങ്ങൾ പ്രതിപക്ഷം തുടങ്ങിയതിന്റെ ലക്ഷണമാണ് തലസ്ഥാനത്തെ നിശ്ചലമാക്കിക്കൊണ്ടുള്ള ഏറ്റവും പുതിയ ഈ സമരങ്ങൾ.