ഒരു കോടി രൂപ നഷ്ടപരിഹാരം കിട്ടണം; ഷെയ്ൻ നിഗം വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലാതെ നിർമാതാക്കൾ

single-img
28 January 2020

ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതിയുടെ തീരുമാനം.തങ്ങൾക്ക് ഷെയ്ൻ നിഗം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന താറുമാനവുമായി വിഷയത്തിൽ താരസംഘടനയായ എഎംഎംഎമായി തുടർ ചർച്ചകൾക്ക് തയ്യാറെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചു.

മലയാള സിനിമയിൽ ഷെയ്ന്‍ നിഗത്തിന് നിർമാതാക്കളുടെ സംഘടനാ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി താരസംഘടനയായ എഎംഎംഎ മുന്‍കൈയ്യെടുത്ത് ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഷെയ്ന്‍ നിഗവുമായി ഒരുകാരണവശാലും ഇനി സഹകരിക്കില്ലെന്നും രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ ഷെയ്ന്‍ നിഗം ഒരു കോടി രൂപ നല്‍കണമെന്നുമുള്ള കടുത്ത നിലപാട് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ സ്വീകരിച്ചതോടെയാണ് ചര്‍ച്ചകള്‍ നിലച്ചത്.

തുടക്കത്തിൽ ഷെയ്ന്‍ നിഗം ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. പക്ഷെ ഇന്ന് കൊച്ചിയിലെ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസില്‍ വച്ചു നടന്ന ചര്‍ച്ചയില്‍ ഏഴ് കോടിക്ക് പകരം ഒരു കോടി നിര്‍ബന്ധമായും ലഭിക്കണമെന്ന നിലപാടിലേക്ക് വരികയായിരുന്നു.
അതേസമയം നഷ്ടപരിഹാരം നല്‍കി കൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന ശക്തമായ നിലപാടാണ് ചര്‍ച്ചയില്‍ എഎംഎംഎ സ്വീകരിച്ചത്.