സൗദി സന്ദര്‍ശിക്കാന്‍ പൌരന്മാര്‍ക്ക് ഇസ്രയേലിന്റെ അനുമതി; പ്രവേശനമില്ല എന്ന് സൗദി

single-img
28 January 2020

സൗദി സന്ദർശിക്കാൻ രാജ്യത്തെ ജൂതര്‍ക്കും ഇസ്‌ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ അനുമതി നല്‍കി ഇസ്രയേൽ സർക്കാർ. പൗരന്മാർക്ക് 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് ഇത്തരത്തിൽ അനുമതി നല്‍കിയിരിക്കുന്നത്. പക്ഷെ ഇസ്രയേൽ പൗരന്മാര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രതികരിച്ചത്.

‘ഞങ്ങളുടെ രാജ്യത്തിന്റെ നയം സ്ഥിരതയുള്ളതാണ്. ഇസ്രയേൽ എന്ന രാജ്യവുമായി യാതൊരു ബന്ധവും ഞങ്ങള്‍ക്കില്ല. അവിടെനിന്നുള്ള പാസ്‌പോര്‍ട്ടുമായി വരുന്നവര്‍ക്ക് സൗദിയില്‍ പ്രവേശിക്കാനാവില്ല,’ അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി നിലവില്‍ ഇസ്രയേലിന് ഒരുവിധത്തിലുമുള്ള നയതന്ത്ര ബന്ധവും ഇല്ല. മാത്രമല്ല, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രണ്ടു അറബ് രാജ്യങ്ങളുമായി മാത്രമേ ഇസ്രയേലിന് പശ്ചിമേഷ്യയില്‍ ബന്ധമുള്ളൂ.