എവിടെ ചാനലും മൈക്കും കണ്ടാലും അപ്പോള്‍ പ്രസ്താവന; ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസെന്ന് ശബരിനാഥ്

single-img
28 January 2020

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി ശബരിനാഥന്‍ എംഎല്‍എ. എവിടെ ചാനലും മൈക്കും കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ഗവര്‍ണര്‍ക്ക് പറ്റിയ സ്ഥലം ബിഗ് ബോസാണെന്നും ശബരിനാഥ് പറയുന്നു.

ബാലരാമപുരത്ത് ഇന്ന് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ശബരിനാഥന്‍ ഗവര്‍ണറെ പരിഹസിച്ചത്. തന്റെ മുന്നിൽ ചാനലുകളെ കണ്ടാലും മൈക്ക് കണ്ടാലും അപ്പോ പ്രസ്താവന ഇറക്കുന്ന ആളാണ് ഗവര്‍ണര്‍. അദ്ദേഹം മുൻപ് ഒരു രാഷ്ട്രീയക്കാരനായതുകൊണ്ട് അങ്ങനെ ആവാം. എവിടെ ആണെങ്കിലും ആള്‍ക്കൂട്ടത്തെ കണ്ടാലും അദ്ദേഹം പ്രസ്താവന ഇറക്കും.

ഈ ഗവര്‍ണറെ കേരളത്തില്‍ നിന്നു പിരിച്ചുവിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. അങ്ങിനെയെങ്കിൽ അദ്ദേഹത്തെ വിടാന്‍ പറ്റിയ സ്ഥലമാണ് ബിഗ് ബോസ് ഷോ. ആ ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നല്‍കിയാല്‍ ജയിക്കാന്‍ സാധ്യതയുള്ള ആളാണ് ഗവര്‍ണറെന്നും ശബരിനാഥന്‍ പറഞ്ഞു.