ഗവർണ്ണർക്കെതിരെയുള്ള പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണം: രമേശ് ചെന്നിത്തല

single-img
28 January 2020

സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ പ്രമേയം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്നാവശ്യവുമായിരമേശ് ചെന്നിത്തല. കേരളാ ഗവര്‍ണറെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പ്രമേയമാണ് നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്ന്അദ്ദേഹം ആവശ്യപ്പെട്ടത്.

ആരിഫ് മുഹമ്മദ് ഖാൻ കേരള നിയമസഭയെ അവഹേളിക്കുകയും സഭയോട് അനാദരവ് കാണിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ്പ്രതിപക്ഷ നേതാവ് പ്രമേയം നല്‍കിയത്. നിയമസഭാ ചട്ടം 135 പ്രകാരം നിയമസഭാ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിക്കണമെന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനോട് ആവശ്യപ്പെട്ടത്. പക്ഷെ പ്രമേയം ക്രമപ്രകാരമായിരിക്കും പ്രസിദ്ധീകരിക്കുകയെന്ന് സ്പീക്കര്‍ രാവിലെ വ്യക്തമാക്കിയിരുന്നു.