നിര്‍ഭയ കേസ്: പ്രതി മുകേഷ് സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

single-img
28 January 2020

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്താണ് പ്രതിയുടെ ഹര്‍ജി. ഉച്ചയ്ക്ക് 12.30 ന് ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

വിശദമായ പരിശോധന ഇല്ലാതെയാണ് ദയാഹര്‍ജിയില്‍ രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് ഹര്‍ജിയില്‍ മുകേഷ് സിംഗ് പറയുന്നത്.വധശിക്ഷ പുനഃപരിശോധിക്കണമെന്നാവശ്യ പ്പെട്ട് മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് നാലുപ്രതികളെയും തൂക്കിലേ റ്റാനാണ് ഡല്‍ഹി കോടതിയുടെ മരണ വാറണ്ട്.