എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാശൃംഘല യില്‍ പങ്കെടുത്ത കെ എം ബഷീറിനെ ലീഗില്‍ നിന്നും സസ്‌പെന്റ് ചെയ്തു

single-img
28 January 2020

കോഴിക്കോട്:മനുഷ്യമഹാശൃംഘലയില്‍ പങ്കെടുത്ത കെ എം ബഷീറിനെ മുസ്ലീംലീഗില്‍ നിന്നും സസ്‌പെന്റ് ചെയ്തു. മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റാണ് ബഷീര്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഘലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടിയെടുത്തത്.

യുഡിഎഫ് പ്രവര്‍ത്തകര്‍ മനുഷ്യ ശൃംഘലയില്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്നും പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുക്കുന്നത് വിവാദമാക്കിയാല്‍ ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ബഷീറിനെതിരെ നടപടിയെടുത്തത്. പാര്‍ട്ടി ഭാരവാഹികൂടിയായ കെഎം ബഷീര്‍ ചാനല്‍ ചര്‍ച്ചയിലടക്കം പങ്കെടുത്ത് ലീഗിനെയും
യുഡിഎഫിനെയും വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.