കെഎം ബഷീറിന് രാഷ്ട്രീയമായും അല്ലാതെയുമുള്ള പിന്തുണ നല്‍കും: സിപിഎം

single-img
28 January 2020

ഇടത് മുന്നണി കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്തതിന് മുസ്‌ലിം ലീഗ് സസ്‌പെന്‍ഡ് ചെയ്ത കെഎം ബഷീറിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍. നിയമത്തിനെതിരെ പ്രതിഷേധിച്ച പേരിൽ ബഷീറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല എന്ന് വികെസി മമ്മദ് കോയയുടെ നേതൃത്വത്തിലെത്തിയ സിപിഎം നേതാക്കൾ പറഞ്ഞു.

കെ എം ബഷീർ ശരിയായ കാര്യം ചെയ്തതിന്റെ പേരിലാണ് മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല. ബഷീര്‍ മാത്രമല്ല അനവധി ലീഗ് പ്രവര്‍ത്തകര്‍ പൗരത്വ നിയമത്തിനെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച മഹാ ശൃംഖലയില്‍ കണ്ണി ചേര്‍ന്നിട്ടുണ്ട്.

അങ്ങിനെ സംഭവിക്കാനുള്ള കാരണം കേന്ദ്ര നിയമത്തിനെതിരെ സിപിഎമ്മാണ് ശക്തമായ രീതിയില്‍ പ്രതിഷേധം നടത്തിയത് എന്നത് കൊണ്ടാണ്. അതുകൊണ്ടുതന്നെ ബഷീറിന് രാഷ്ട്രീയമായും അല്ലാതെയുമുള്ള പിന്തുണ നല്‍കുമെന്ന് വികെസി മമ്മദ് കോയ എംഎല്‍എ പറഞ്ഞു.