കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 106 ആയി

single-img
28 January 2020

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 106 ആയി. രാജ്യത്ത് ഇതിനോടകം 4193 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.ചൈനയ്ക്ക് പുറമെ അമേരിക്കെ ഉള്‍പ്പെടെ 13 ഇടത്തായി 50 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മറ്റു രാജ്യങ്ങള്‍ പൗരന്‍മാരോട് നിര്‍ദേശിച്ചു.വുഹാന്‍ നഗരത്തില്‍ നിന്ന് കഴിയുന്നത്ര ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.വിദേശകാര്യമന്ത്രാലയത്തിന്റെ ചുമതലയിലാ യിരിക്കും പൗരന്‍മാരെ ഒഴിപ്പിക്കുക.ഇന്ത്യക്കാരെ തിരികെയെ ത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ B747വിമാനം അയക്കു മെന്നാണ് സൂചന.

മലയാളികള്‍ അടക്കമുള്ളവര്‍ ചൈനയില്‍ വുഹാന്‍ ഉള്‍പ്പെടെയുള്ള പ്രവിശ്യകളില്‍ ഭീതിയോടെ കഴിയുന്നുണ്ട്. ഇക്കാര്ായത്തില്‍ അടിയന്ത്ര നടപടി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേന്ദ്രത്തെ സമീപിച്ചിരുന്നു.അതേസമയം കേരളത്തില്‍ ഇതുവരെ 228 പേര്‍ നിരീക്ഷണത്തിലാണ്. രാജസ്ഥാനിലും ബിഹാറിലും ഒരാള്‍ വീതവും നിരീക്ഷണത്തില്‍ കഴിയുന്നു.