സിഎഎ എന്‍ആര്‍സി വിരുദ്ധ നാടകം; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചന്ന് പരാതി, സ്‌കൂളിനെതിരെ പൊലീസ് കേസ്

single-img
28 January 2020

പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ പൗരത്വ പട്ടികയെയും വിമര്‍ശിച്ച് നാടകം അവതരിപ്പിച്ചതിന് സ്‌കൂളിനെതിരെ പൊലീസ് കേസ്. കര്‍ണാടക ബിദറില്‍ ഷഹീന്‍ എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് കേസ്. പ്രധാനമന്ത്രി നരേന്ദ്ര നോദിയെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സാമൂഹ്യപ്രവര്‍ത്തകനായ നിലേഷ് രക്ഷ്യല്‍ എന്നയാളാണ് പരാതി നല്‍കിയത്.കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിച്ചെന്നും, പൗരത്വ വിഷയത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. നാടകത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ അപ് ലോഡ് ചെയ്ത മുഹമ്മദ് യൂസഫ് റഹീമിനെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.