കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരം; ആശയപരമായി ഇടതുപക്ഷ ചിന്താഗതികളോടാണ് അടുപ്പം: ടോവിനോ തോമസ്

single-img
28 January 2020

രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് കേരളം ഒറ്റക്കെട്ടായി പ്രതികരിക്കുന്നത് അഭിമാനകരണാണെന്ന് നടന്‍ ടോവിനോ തോമസ്. വയനാട് ജില്ലയിലെ കാട്ടികുളത്ത് ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ മുഖമാസിക യുവധാരാ മാസികയുടെ നവീകരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവാക്കള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രബോധവും കൂടുതലായി ഉണ്ടാകേണ്ട കാലമാണ് ഇതെന്നും ആശയപരമായി തനിക്ക് ഇടതുപക്ഷ ചിന്താഗതികളോടാണ് അടുപ്പമുളളതെന്നും ടോവിനോ പറഞ്ഞു.

ഈ കാലത്തെ ഓണ്‍ലൈന്‍ വായന പത്രങ്ങളും വാരികകളും വായിക്കുന്നതിന് തുല്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാട്ടിക്കുളത്തെ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവൈഎഫ്ഐയുടെ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡന്റ് എസ് സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തിരുന്നു.