ലൗജിഹാദ്; കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

single-img
27 January 2020

സ്ത്രീകളെ നിര്‍ബന്ധിത മതമാറ്റത്തിന് വിധേയമാക്കുന്ന ലൗ ജിഹാദിനെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യവുമായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. മതം മാറ്റത്തിയ ശേഷം സ്ത്രീകളെ മറ്റു രാജ്യങ്ങളിലേക്ക് നാട് കടത്തുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.

ലൗ ജിഹാദിന്റെ കാര്യത്തിൽ താൻ ഒരു വിശദമായ പഠനം നടത്തിയെന്നും മറ്റൊരു മതക്കാരനെ വിവാഹം ചെയ്യുന്നത് പ്രശ്‌നമല്ല. പക്ഷെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതാണ് പ്രശ്‌നം എന്നും രേഖാ ശര്‍മ പറഞ്ഞു. നിർബന്ധപൂർവം മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകപ്പെടുന്ന സ്ത്രീകൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും രേഖാ ശര്‍മ ആരോപിച്ചു. കേരളത്തിലെ സര്‍ക്കാരും മുഖ്യമന്ത്രിയും ഇതില്‍ പരിഹാരം കാണണമെന്നും ഇത് രാജ്യത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണെന്നും രേഖാ ശര്‍മ പറഞ്ഞു.