കേരളത്തിൽ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല

single-img
27 January 2020

കേരളാ ബാങ്ക് രൂപീകരിക്കപ്പെട്ടത് നിയമവിരുദ്ധമായാണെന്നും സംസ്ഥാനത്തിൽ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ഇന്ന് നടന്ന യുഡിഎഫ് സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബാങ്കുമായി ലയിക്കാതെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്നും ചെന്നിത്തല പറഞ്ഞു. കേരളാ ബാങ്ക് രൂപീകരിക്കാൻ വേണ്ടി വിവിധ സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു.ഇതിനെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.