നയപ്രഖ്യാപന പ്രസംഗ വിവാദം: ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് വിശദീകരണം നല്‍കിയേക്കും

single-img
27 January 2020

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം നല്‍കിയേക്കും. പൗരത്വ ഭേദഗതി നിയമ പ്രതിഷേധ വുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കുക. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതാണ് ഗവര്‍ണറെ അതൃപ്തനാക്കിയത്.

കേരളത്തിലെ ജനങ്ങളും ആശങ്ക പ്രതിഫലിപ്പിക്കാനാണ് പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ഉള്‍പ്പെടുത്തിയതെന്നാകും വിശദീകരണം. നയപ്രഖ്യാപനം സര്‍ക്കാര്‍ കാര്യമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. സുപ്രീം കോടതി പരിഗണനയിലിരിക്കുന്ന വിഷയമാണ് പൗരത്വ ഭേദഗതി നിയമമെന്നുംസംസ്ഥാനത്തിന്റെ വിഷയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം നല്‍കിയത്.