സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി മാസ്റ്ററിന്റെ പുതിയ പോസ്റ്റര്‍

single-img
27 January 2020

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. സൂപ്പര്‍ ഹിറ്റായ ചിത്രം കൈതിയുടെ സംവിധായകന്‍ ലോകേഷ് കനകരാജാണ് മാസ്റ്റര്‍ ഒരുക്കുന്നത്. ചിത്രത്തിലെ വിജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ എത്തിയിരുന്നു.

ഇപ്പോഴിതാ വിജയ്‌ക്കൊപ്പം മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും എത്തുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്വിറ്ററില്‍ കഴിഞ്ഞ 12 മണിക്കൂറായി ട്രെന്റിംഗാണ് പോസ്റ്റര്‍.

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മുഖത്തോടും മുഖം നോക്കി രൗദ്രഭാവത്തില്‍ നില്‍ക്കുന്ന വിജയും വിജയ് സേതുപതിയുമാണ് പോസ്റ്ററില്‍. ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.