‘വരയനി’ലൂടെ സന മൊയ്തൂട്ടി മലയാള സിനിമയിൽ അരങ്ങേറുന്നു

single-img
27 January 2020

മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ ക’റുത്തപെണ്ണേ നിന്നെ കാണാനിട്ടൊരുന്നാളുണ്ടേ… എന്ന ഗാനത്തെ പുതിയ രീതിയില്‍ പ്രേക്ഷരിലേക്കെത്തിച്ച ഗായികയാണ് സന മൊയ്തൂട്ടി. സന ഇപ്പോൾ ഇതാ മലയാള സിനിമയില്‍ പാടാന്‍ ഒരുങ്ങുകയാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ ജി നിർമ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയനി’ലാണ് സന പാടാന്‍ പോകുന്നത്.

പ്രേമത്തിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കിയ സിജു വിത്സനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഈ സിനിമയുടെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്ത് വിട്ടപ്പോള്‍ വലിയ പ്രേക്ഷക സ്വീകര്യത ലഭിച്ചിരുന്നു. ‘പുഞ്ചിരിക്ക് പിന്നിലെ ഭീകരത’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയത്. ചിത്രത്തിൽ പ്രകാശ് അലക്സ് സംഗീതം നിര്‍വ്വഹിക്കുന്ന ഗാനമാണ് സന ആലപിക്കുന്നത്.