ഗൗതമന്റെ രഥം; ആദ്യ ലിറിക് വീഡിയോ ഗാനം

single-img
27 January 2020

നീരജ് മാധവിനെ നായകമാക്കി നവാഗതനായ ആനന്ദ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗൗതമന്റെ രഥം. ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. മികച്ച പ്രതികരണ മാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്.

ഒരു നാനോ കാര്‍ ആണ് ഗൗതമന്‍റെ രഥം. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ്,വത്സല മേനോന്‍,ദേവി അജിത്,ബിജു സോപാനം, പ്രജോത് കലാഭവന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പുണ്യ എലിസബത്ത് ബോസ് ആണ് ചിത്രത്തിലെ നായിക.

പൈപ്പിന്‍ചുവട്ടിലെ പ്രണയം എ‌ന്ന ചിത്രത്തിന് ശേഷം നീരജ് നായകനായി എത്തുന്ന ചിത്രമാണിത്. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറും പൂനം റഹീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.