ഇനി ഐപിഎല്‍ കാലം; മാര്‍ച്ച് 29ന് തുടക്കം; ഫൈനല്‍ മെയ് 24ന്

single-img
27 January 2020

ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കമായ ഐപിഎല്ലിന്റെ പതിമൂന്നാമത് സീസണ് മാര്‍ച്ച് 29ന് തുടക്കമാവും. മെയ് 24നാണ് ഫൈനല്‍. ഇന്ന് ഡൽഹിയിൽ ചേര്‍ന്ന ഐപിഎല്‍ ഭരണസമിതി യോഗമാണ് തീയതികള്‍ സംബന്ധിച്ച തീരുമാനമെടുത്തത്. മുംബൈയിലായിരിക്കും ഫൈനല്‍ മത്സരം നടക്കുന്നത്. നേരത്തെ ഉണ്ടായിരുന്നതുപോലെ മത്സരത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇക്കുറി മത്സരങ്ങള്‍ 7.30ന് തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഈ സീസണിലും എട്ടു മണിക്ക് തന്നെയായിരിക്കും മത്സരങ്ങള്‍ തുടങ്ങുക. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങള്‍ മാത്രമായിരിക്കും വൈകിട്ട് നാലു മണിക്ക് തുടങ്ങുക.

മുൻ സീസണുകളിൽ നിന്നും കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടും നോ ബോള്‍ നിയമവുമായിരിക്കും ഇത്തവണത്തെ ഐപിഎല്ലിലെ പുതുമകള്‍. അതേപോലെ തന്നെ വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിനായി ഐപിഎല്ലിന് മുന്നോടിയായി ലോകോത്തര താരങ്ങളെ പങ്കെടുപ്പിച്ച് ഐപിഎല്‍ ഓള്‍ സ്റ്റാര്‍സ് ടൂര്‍ണമെന്റ് നടത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.