ഹെലികോപ്റ്റര്‍ അപകടം; പ്രശസ്ത ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയന്റും മകളും കൊല്ലപ്പെട്ടു

single-img
27 January 2020

കാലിഫോര്‍ണിയ: ബാസ്‌കറ്റ് ബോള്‍ ഇതിഹാസം എന്ന് വിശേഷിപ്പിച്ചിരുന്ന കോബി ബ്രയന്റ് ഹെലി കോപ്റ്റര്‍ അപടത്തില്‍ കൊല്ലപ്പെട്ടു. കോബിയുടെ മകള്‍ പതിമൂന്നുകാരിയായ ജിയാന്നയും അപകടത്തില്‍ മരിച്ചു.

കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയ്ക്ക് സമീപം കലബാസിലാണ് അപകടം നടന്നത്. പൈലറ്റ് അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന 9 പേരും അപകടത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.

എന്‍ബിഎയുടെ ചരിത്രത്തിലെ ഇതിഹാസ താരമാണ് കോബി.അഞ്ചു ചാമ്പ്യന്‍ഷിപ്പുകളില്‍ ലോക്കേഴ്‌സിനെ നയിച്ച് കപ്പുയര്‍ത്താന്‍ കോബിക്ക് കഴിഞ്ഞു.2008,2012 ഒളിമ്പിക്‌സുകളില്‍ അമേരിക്കക്കുവേണ്ടി സ്വര്‍ണം നേടി.

ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന മകള്‍ ജിയാന്നയെ പരിശീലനത്തിന് കൊണ്ടുപോകുന്ന വഴിയിലാണ് അപകടം ഉണ്ടായത്. 1991 ല്‍ നിര്‍മ്മിച്ച എസ് 76 ബി ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.