ഗവര്‍ണറെ തിരിച്ചു വിളിക്കാനുള്ള പ്രമേയം; തീരുമാനിക്കേണ്ടത് സ്പീക്കറെന്ന് കാനം

single-img
27 January 2020

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ ഇടതു മുന്നണി നിലപാടെടു ത്തിട്ടില്ലെന്ന് കാനം പറഞ്ഞു. പ്രമേയം അവതരിപ്പിക്കണമെയെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചു വിളിക്കണെമന്നാവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കനാണ് പ്രതിപക്ഷം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ പിന്തുണയ്ക്കുമോ എന്നകാര്യത്തില്‍ ഇടതു മുന്നണി ഇതുവരെ നിലപാടെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്പീക്കര്‍ തീരിമാനിക്കട്ടെയെന്ന കാനത്തിന്റെ പ്രതികരണം.