കൊറോണ വൈറസ്; കേരളത്തില്‍ 288 പേര്‍ നിരീക്ഷണത്തില്‍

single-img
27 January 2020

തിരുവനന്തപുരം: കൊറോണ വൈറസിന്റെ ആശങ്കയില്‍ കേരളവും. സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ഭൂരിഭാഗമ പേരും ചൈനയില്‍ നിന്ന് നാട്ടിലെത്തിയവരാണ്. സംശയം തോന്നിയവരുടെ സാംപിളുകള്‍ പുനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ മാത്രം 60 പേര്‍ നിരീക്ഷണത്തിലാണ്. ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, മുന്‍ കരുതല്‍ എന്ന നിലയ്ക്കാണ് ആളുകളെ നിരീക്ഷണത്തില്‍ വച്ചതെന്നും അരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനായി വിമാനത്താവളങ്ങളില്‍ പ്രത്യേകം സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ രാജസ്ഥാനിലും ബിഹാറിലുമായി രണ്ടു പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ സംശയിക്കുന്നയാള്‍ ചൈനയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥിയാണ്.