കൊറോണ വൈറസ്; കേരളത്തിൽ 228 പേര്‍ നിരീക്ഷണത്തില്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

single-img
27 January 2020

കൊറോണ വൈറസ് ബാധ എന്ന സംശയത്തെ തുടർന്ന് സംസ്ഥാനത്ത് 228 പേര്‍ നിരീക്ഷണത്തിൽ. രോഗത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ അറിയിച്ചു. നിലവിൽ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം ചൈനയിലെ കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കണമെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ചൈനയിൽ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് ചികിത്സക്കുള്ള സാഹചര്യങ്ങള്‍ സംസ്ഥാനം ഒരുക്കിയിട്ടുണ്ട്.