ഭരണഘടനാ സംരക്ഷണം: റിപ്പബ്ലിക്ക് ദിനത്തില്‍ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയത് 5000 പൊതുയോഗങ്ങള്‍

single-img
27 January 2020

ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് പശ്ചിമ ബംഗാളില്‍ സംഘടിപ്പിച്ചത് 5000 പൊതുയോഗങ്ങള്‍. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരായും എന്‍ആര്‍സിക്കുമെതിരെയുമാണ് ഈ സാംഖ്യം സംസ്ഥാനത്തുടനീളം യോഗങ്ങള്‍ സംഘടിപ്പിച്ചത്.

പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊതുയോഗങ്ങളില്‍ മുതിര്‍ന്ന ഇടതുപക്ഷ നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. തലസ്ഥാനമായ വടക്കന്‍ കൊല്‍ക്കത്തയില്‍ നടന്ന യോഗത്തില്‍ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോമെന്‍ മിത്രയും പങ്കെടുത്തു.