എയര്‍ ഇന്ത്യയെ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്ര സര്‍ക്കാര്‍

single-img
27 January 2020

ഡല്‍ഹി: എയര്‍ ഇന്ത്യ കമ്പനിയെ പൂര്‍ണമായും വില്‍പ്പനയ്ക്ക് വച്ച് കേന്ദ്ര സര്‍ക്കാര്‍. 100 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. വാങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച 17 ന് മുന്‍പായി സമ്മത പത്രം നല്‍കണം.

തുടര്‍ച്ചയായി നഷ്ടം നേരിടുന്നതിനാല്‍ കമ്പനി അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്.ഈ സാഹചര്യത്തിലാണ് മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കുക എന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയത്. നിലവില്‍ പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.