നടി ആക്രമിക്കപ്പെട്ട കേസ്; പുതിയ ഹർജിയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

single-img
27 January 2020

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ വ്യാഴാഴ്ച തുടങ്ങാനിരിക്കെ പുതിയ ഹർജിയുമായി കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകമായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായി ജയിലിൽ കഴിയവേ സുനിൽകുമാർ ദിലീപിനയച്ച കത്താണ് ഹർജിക്ക് അടിസ്ഥാനം. അതേസമയം സുനിൽ കുമാർ ദിലീപനയച്ച കത്ത് നടിയെ ആക്രമിച്ച കേസിന്‍റെ തുടർച്ചയാണെന്നും അതുകൊണ്ടുതന്നെ പ്രധാന കേസിന്‍റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷന്‍റെ നേരത്തെതന്നെയുളള നിലപാട്.

ദിലീപിന്റെ ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. മനഃപൂർവം വിചാരണ വൈകിപ്പിക്കാനുളള ദിലീപിന്‍റെ ആസൂത്രിത ശ്രമമാണ് ഇതെന്ന നിലപാടായിരിക്കും കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിക്കുക എന്നാണ് വിവരം.