സ്വര്‍ണക്കടത്ത് സംഘത്തെ ആക്രമിച്ച് മറ്റൊരു സംഘം സ്വര്‍ണം കൈക്കലാക്കി

single-img
27 January 2020

കണ്ണൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയ സംഘത്തെ ആക്രമിച്ച് കീഴ്‌പ്പെടുത്തി മറ്റൊരു സംഘം സ്വര്‍ണവു മായി കടന്നു. 900 ഗ്രാം സ്വര്‍ണമാണ് കൊള്ളയടിച്ചത്.പുലര്‍ച്ചെ മൂന്നരമണിക്ക് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയ കോഴിക്കോട് അത്തേളി സ്വദേശിയായിരുന്നു ക്യാരിയര്‍. ഇയാള്‍ സ്വര്‍ണം പുറത്തു കാത്തു നിന്ന സംഘത്തിന് കൈമാറി.

എന്നാല്‍ ഇവരെ പിന്തുണടര്‍ന്ന മറ്റൊരു കാറില്‍ വന്ന ആറംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. സ്വനര്‍ണ കടത്തിയവരം മര്‍ദിച്ച് അവശരാക്കി കാറുമായി സംഘം കടന്നു. പിന്നീട് കാര്‍ പെട്രോള്‍ പമ്പിന് സമീപം ഉപേക്ഷിക്കുക യായിരുന്നു.

ഏകദേശം 30 30 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കവര്‍ന്നത്. വേറെ മാര്‍ഗമില്ലാതായതോടെ സ്വര്‍ണക്കടത്തുകാര്‍ തന്നെ പൊലീസിനെ സമീപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.