മനുഷ്യമഹാശൃംഖലയ്ക്കിടെ കൈ ഞരമ്പ് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം

single-img
26 January 2020

ഇടത് മുന്നണിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തിൽ നടക്കുന്ന മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് കൈ ഞരമ്പ് മുറിച്ച് യുവാവിന്‍റെ ആത്മഹത്യാശ്രമം. ‘വന്ദേമാതരം’ എന്ന മുദ്രാവാക്യം വിളിച്ചാണ് ഇയാള്‍ കൈ ഞരമ്പ് മുറിച്ചത്. ഉടൻ തന്നെ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നിലവിൽ ഇയാളുടെ നില ഗുരുതരമാണ് എന്നാണ് ലഭിക്കുന്ന വിവരം. കൊല്ലം ജില്ലയിലെ രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് കൈമുറിച്ചത് എന്നാണ് അറിയുന്നത്.അതേസമയം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ എടുത്ത് എല്‍ഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖല ആരംഭിച്ചു.