ദ്വിരാഷ്ട്ര സിദ്ധാന്തവുമായി ആദ്യം എത്തിയത് ഹിന്ദുമഹാസഭാ നേതാവ് സവര്‍ക്കർ: ശശിതരൂര്‍

single-img
26 January 2020

ഇന്ത്യയെ വിഭജിക്കാനുള്ള ദ്വിരാഷ്ട്രത്തിന് വേണ്ടി ആദ്യം വാദിച്ചത് ഹിന്ദുമഹാസഭാ നേതാവായിരുന്ന സവര്‍ക്കറാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശിതരൂര്‍. ഇന്ത്യയിൽ ആദ്യമായി മുസ്‌ലിം ലീഗ് പാകിസ്താന്‍ പ്രമേയം പാസാക്കുന്നതിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സവര്‍ക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വേണ്ടി വാദിച്ചതെന്നാണ് ശശി തരൂര്‍ ആരോപിക്കുന്നത്. ഇന്ത്യ എന്നത് ഹിന്ദുവിന്റെ പിതൃഭൂമിയാണെന്നും പുണ്യ ഭൂമിയാണെന്നുമൊക്കെയായിരുന്നു സവര്‍ക്കറുടെ വാദം. എന്നാൽ മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും അതില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

” ഹിന്ദു മഹാസഭയുടെ നേതാവായിരുന്ന വിഡി സവര്‍ക്കറാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന് വേണ്ടി വാദിച്ചത്. ഇന്ത്യയിൽനിന്നും ഹിന്ദുക്കളേയും മുസ് ലിങ്ങളേയും വേര്‍തിരിച്ച് രാജ്യമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടത് സവര്‍ക്കറാണ്. അദ്ദേഹം ദ്വിരാഷ്ട്ര സിദ്ധാന്തം അവതരിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞ് 1940 ലെ ലാഹോര്‍ സെഷനിലാണ് മുസ്ലിം ലീഗ് ആദ്യമായി പാകിസ്താന്‍ പ്രമേയം പാസാക്കുന്നത്”. തരൂർ പറഞ്ഞു.

മഹാത്മാഗാന്ധി ഒരു ഭക്തനായ ഹിന്ദുവായിരുന്നു. എന്നാൽ അദ്ദേഹം തന്റെ പ്രഭാത പ്രാര്‍ത്ഥനയില്‍ ക്രിസ്തീയ സ്‌തോത്രവും ഖുറാനില്‍ നിന്നുള്ള വാക്യങ്ങളും, ഗുരു ഗ്രന്ഥ് സാഹിബിന്റെ വാക്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നുഒരു ഹിന്ദു -മുസ്‌ലിം ബലിക്കല്ലില്‍വെച്ചാണ് അദ്ദേഹത്തിന് തന്റെ ജീവന്‍ നഷ്ടമായത്. രാജ്യത്തെ ഹിന്ദുക്കളുടെ താല്പര്യങ്ങള്‍ക്ക് മുകളിലായി മുസ് ലിം താല്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകനാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്”, ശശിതരൂര്‍ പറഞ്ഞു.