പ്രതിപക്ഷം ജനാധിപത്യത്തിന്റെ കാതൽ; മാനിക്കാന്‍ ഭരണകക്ഷി തയ്യാറാകണം: അഭിജിത് ബാനര്‍ജി

single-img
26 January 2020

ഇന്ത്യയ്ക്ക് ഇപ്പോൾ വളരെ മെച്ചപ്പെട്ട പ്രതിപക്ഷം ആവശ്യമാണെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി.പ്രതിപക്ഷം എന്ന് പറയുന്നത് ജനാധിപത്യത്തിന്റെ കാതലാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ മാനിക്കാന്‍ ഭരണകക്ഷി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ ഏകാധിപത്യവും സാമ്പത്തിക വിജയവും തമ്മില്‍ ബന്ധമൊന്നുമില്ലെന്നും അഭിജിത് ബാനര്‍ജി അഭിപ്രായപ്പെട്ടു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ഇന്ത്യയിലായിരുന്നെങ്കില്‍ നോബേല്‍ പുരസ്‌കാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നെന്നും ബാനര്‍ജി പറഞ്ഞു. ‘അങ്ങിനെ പറഞ്ഞതുകൊണ്ട് ഇന്ത്യയില്‍നിന്നും സംഭാവനകള്‍ ഉണ്ടാകുന്നില്ല എന്നല്ല. പക്ഷേ, കുറച്ചുകൂടി വിപുലമായ സംവിധാനങ്ങള്‍ ഇവിടെ ലഭ്യമാകേണ്ടതുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.