ഉത്സവത്തിന് ക്ഷേത്രത്തില്‍ ഹിന്ദു പോലീസുകാരെ വിനിയോഗിക്കണം; ആവശ്യപ്പെട്ട് കൊച്ചി ദേവസ്വം അസി. കമ്മീഷണര്‍

single-img
25 January 2020

ഉത്സവം നടക്കുമ്പോൾ ഹിന്ദു മതത്തിൽ പെട്ട പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന അതി വിചിത്രമായ ആവശ്യവുമായി കൊച്ചി ദേവസ്വം അസി. കമ്മീഷണര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. വൈറ്റിലയിലെ ശിവസുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവത്തിനാണ് ഹിന്ദു പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

ക്ഷേത്രത്തിൽ ഉത്സവം നടക്കുമ്പോൾ ഗതാഗതം നിയന്ത്രിക്കാനും ക്രമസമാധാന പരിപാലത്തിനും ഹിന്ദു പൊലീസുകാരെ വിനിയോഗിക്കണമെന്നാണ് ആവശ്യം. അടുത്തമാസം എട്ടാം തിയ്യതിയാണ് തൈപ്പൂയ്യ ഉത്സവം നടക്കുന്നത്.

അതേസമയം പോലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് അസോസിയേഷന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും ദേവസ്വം മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. അങ്ങിനെ ചെയ്യുന്നത് സമൂഹത്തിന് ശരിയല്ലെന്നും ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.