സുരാജിന്റെ നായികയായി മഞ്ജു എത്തുന്നു

single-img
25 January 2020

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും നായിക നായകന്മാരായെത്തുന്നു. ചിത്രത്തില്‍ സുരാജിന്റെ ഭാര്യയായാണ് മഞ്ജു അഭിനയിക്കുന്നത്. എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സജീവന്‍ എന്ന ഓട്ടോ തൊഴിലാളിയായി സുരാജും, സജീവന്റെ ഭാര്യ രാധികയായി മഞ്ജുവും എത്തുന്നു. കഥയില്‍ നിന്ന് അനിവാര്യമായ മാറ്റങ്ങള്‍ വരുത്തിയാകും തിരക്കഥയൊരുക്കുക.