ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാം; റെഫ്രിജറേറ്റര്‍ വിപണിയിലെത്തിച്ച് സാംസങ്ങ്

single-img
25 January 2020

റെഫ്രിജറേറ്ററുകളുടെ വിപണിയിൽ വ്യത്യസ്തമായ പരീക്ഷണം നടത്തിയിരിക്കുകയാണ് സാംസങ്ങ്. അനായാസമായി തൈര് നിര്‍മിക്കാന്‍ സഹായിക്കുന്ന കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്ററാണ് ഇക്കുറി സാംസങ്ങ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

വീടിനുള്ളിൽ അനുഭവപ്പെടുന്ന സാധാരണ ഊഷ്മാവില്‍ തൈര് കട്ടിയാകാന്‍ വളര കാലതാമസം ഉണ്ടാകും. ആ പ്രശ്നത്തിനുള്ള പരിഹാരമാണ് പുതിയ കര്‍ഡ് മാസ്ട്രോ മോഡലെന്ന് സാംസങ്ങ് പറയുന്നു. വെറും അഞ്ച് മുതല്‍ ആറു മണിക്കൂറിനുള്ളില്‍ തൈര് നിര്‍മിക്കാന്‍ ഈ റെഫ്രിജറേറ്റിന് കഴിയും. പാലിൽ തൈര് ചേര്‍ത്ത് റെഫ്രിജറേറ്ററില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്‍മന്റേഷന്‍ ചെയ്യും എന്നതാണ് ഇതിന്റെ സാങ്കേതികത.

സാംസങ്ങ് അതിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5- ഇന്‍- വണ്‍ ട്വിന്‍ കൂളിംഗ് സാങ്കേതികവിദ്യയോടുകൂടിയതാണ് പുതിയ റെഫ്രിജറേറ്റര്‍ നിർമിച്ചിരിക്കുന്നത്. നിലവിൽ വിപണിയിൽ 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ ശേഷികളില്‍ ഇവ ലഭ്യമാണ്. ഏകദേശം30,990-45,990 രൂപയാണ് റെഫ്രിജറേറ്ററിന്റെ വില.