ഫെബ്രുവരി നാലിന് സ്വകാര്യബസ്സുകള്‍ പണിമുടക്കും

single-img
25 January 2020

തൃശൂര്‍: യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകള്‍. ഇക്കാര്യം ഉയര്‍ത്തിക്കാണിച്ച് ഫെബ്രുവരി നാലിന് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണി മുടക്കും. ബസ്സുടമാ സംയുക്ത സമരസമിതിയാണ് അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചത്.

സ്വകാര്യ ബസ് വ്യവസായം സര്‍ക്കാര്‍ സംരക്ഷിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കുറഞ്ഞത് 5 രൂപയാക്കുക, കുറഞ്ഞ യാത്രാ നിരക്ക് 10 രൂപയാക്കുക , കിലോമീറ്റര്‍ ചാര്‍ജ് 90 വൈസയാക്കി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.