ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ്

single-img
25 January 2020

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഇക്കാര്യം ആവശ്യപ്പെടുന്ന പ്രമേയത്തിന് നോട്ടീസ് നല്‍കി.പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

നിയമസഭാ ചട്ടം 130 പ്രകാരമാണ് നോട്ടീസ് നല്‍കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭ പാസാക്കിയ പ്രമേയം ഗവര്‍ണര്‍ തള്ളിപ്പറഞ്ഞത് സഭയുടെ അന്തസിനെ ബാധിച്ചു.ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടെങ്കില്‍ സ്പീക്കറെയാണ് സമീപിക്കേണ്ടത്. ചെന്നിത്തല പറഞ്ഞു.

കേരള നിയമസഭയുടെ ഭാഗമാണ് ഗവര്‍ണറെന്നുംഎന്നാല്‍ നയപ്രഖ്യാപന പ്രസംഗം മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ചെന്നിത്തല പറഞ്ഞു.