‘കാവൽ’ ; ആക്ഷന്‍ ഫാമിലി ഡ്രാമയുമായി സുരേഷ് ഗോപി എത്തുന്നു

single-img
25 January 2020

മമ്മൂട്ടി നായകനായ കസബ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാവലി’ല്‍ സുരേഷ് ഗോപിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ ഇന്ന് ആരംഭിച്ചു. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഇത് ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

സുരേഷ് ഗോപിക്ക് പുറമേ ലാല്‍, സയാ ഡേവിഡ് ഐ എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി ദേവ്, മുരുകന്‍, മുത്തുമണി എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. ഗുഡ് വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മിക്കുന്നത്.