അമിതാഭച്ചനോടൊപ്പം മഞ്ജു വാര്യരടക്കമുള്ള പ്രമുഖ താരങ്ങള്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യചിത്രത്തില്‍

single-img
25 January 2020

മുംബൈയില്‍ അമിതാഭ് ബച്ചനോടൊപ്പം കല്യാണ്‍ ജൂവലേഴ്‌സിന്റെ പരസ്യ ചിത്രീകരണത്തിനായി സൂപ്പര്‍ താരങ്ങള്‍. കല്യാണ്‍ ജൂവലേഴ്‌സിന്റെ ബ്രാന്‍ഡ് ആംബാസിഡര്‍ അമിതാഭ് ബച്ചനും, ജയാ ബച്ചനും, മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും,തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയും, കന്നഡ താരം ശിവരാജ് കുമാറും, തമിഴ് താരം പ്രഭു ഗണേശനും, ബോളിവുഡ് താരവും കല്യാണിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസിഡറുമായ കത്രീന കൈഫുമാണ് ഒന്നിച്ചെത്തിയത്.

പ്രശസ്ത ഇന്ത്യന്‍ ഛായാഗ്രാഹകനായ രവി വര്‍മ്മനാണ് പര്യ ചിത്രം ചിത്രീകരിച്ചത്. സിനിമയ്ക്കു പുറത്തുള്ള താരങ്ങളുടെ ഒത്തുചേരല്‍ കൂടിയായി ചിത്രീകരണം മാറി. മള്‍ട്ടി സ്റ്റാര്‍ പര്യചിത്രം ഉടന്‍ തന്നെ റിലീസ് ചെയ്യും. 20147 താരങ്ങളെല്ലാവരും തന്നെ പരസ്യ ചിത്രത്തിനായി ഒത്തുചേര്‍ന്നിരുന്നു. ചിത്രീകരണത്തിനിടയിലെ അനുഭവങ്ങള്‍ ബിഗി ബി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചിരുന്നു.