പഞ്ചായത്തിൽ തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ല; കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് കെ മുരളീധരന്‍

single-img
25 January 2020

സംസ്ഥാനത്തെ കെപിസിസി പുനസംഘടനാ ലിസ്റ്റിനെതിരെ കെ മുരളീധരൻ എംപി. ഇത്തവണത്തെ കെപിസിസി പുനസംഘടനാ ലിസ്റ്റ് പോലെയാണ് കേരളത്തിലെ വരുന്ന പഞ്ചായത്ത് അസംബ്ലി തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെങ്കിൽ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് അദ്ദേഹംതുറന്നു പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റാൽ അസംബ്ലിയിൽ ജയിക്കില്ലെന്ന് 101 ശതമാനം തനിക്ക് ഉറപ്പാണെന്നും കെ മുരളീധരൻ ആഞ്ഞടിച്ചു. ഇന്ന് തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിൽ നടന്ന നേതൃത്വ പരിശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍. സംസ്ഥാനത്തെ കെപിസിസി ഇറക്കിയതിൽ വച്ച് ഭേദപ്പെട്ട ലിസ്റ്റാണ്ഇപ്പോഴുള്ളത്. ഇവിടെ എല്ലാവര്‍ക്കും കെപിസിസി മതി. തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൂത്തിലിരിക്കേണ്ട പലരും ഇപ്പോൾ കെപിസിസി ഭാരവാഹികളായി. ഇനി ആ സമയം ബൂത്തിൽ ആളുണ്ടാവുമോ എന്നറിയില്ല.

വൈസ് പ്രസിഡന്‍റ് എന്ന് പറഞ്ഞാല്‍ പ്രസിഡന്‍റിന്‍റെ അഭാവത്തിൽ പദവിയുടെ ഉത്തരവാദിത്തം നിർവഹിക്കേണ്ട ആളാണ്. അതുകൊണ്ടാണ് 12 പേരെന്നും കെ മുരളീധരൻ പറഞ്ഞു. വനിതകള്‍ക്കുള്ള പ്രാതിനിധ്യം വഴിയാണ് സോന ലിസ്റ്റിൽ ഇടം നേടിയത്. ആരാണ് ഈ സോന? സോന കെപിസിസി ലിസ്റ്റിൽ ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഇപ്പോഴുള്ള പുനസംഘടനാ ലിസ്റ്റിൽ പേര് വന്നതിനെ കുറിച്ച് പട്ടികയിൽ ഉണ്ടോ എന്നറിയില്ല എന്നും മുരളീധരന്‍ പറഞ്ഞു.