ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതിന് ബിജെപിക്ക് നന്ദി: ഇല്‍തിജ മുഫ്തി

single-img
25 January 2020

കേന്ദ്ര സർക്കാർ നടപടിയുടെ ഭാഗമായി കഴിഞ്ഞ ആറ് മാസമായി ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കള്‍ തടവില്‍ കഴിയുകയാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി. കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ സന്ദര്‍ശിച്ച അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് സംസ്ഥാനത്തെ തടവിലാക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും കുറ്റങ്ങളൊന്നും ചുമത്താതെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയോട് മെഹ്ബൂബ മുഫ്തിയുടെ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ഇല്‍തിജ.

‘എന്റെ അമ്മ മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ള നിരവധി നേതാക്കള്‍ കഴിഞ്ഞ ആറ് മാസമായി നിയമവിരുദ്ധമായി വീട്ടുതടങ്കലില്‍ കഴിയുകയാണ്. ഇവിടെ ഇനി എന്നാണ് ഈ അവസ്ഥ അവസാനിക്കുക.

അന്താരാഷ്‌ട്ര തലത്തില്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും കേന്ദ്രസര്‍ക്കാരിനോട് അവരെ മോചിപ്പിക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വളരെ നാണക്കേടാണിത്. ഇന്ത്യയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയതിന് ബിജെപിക്ക് നന്ദി.’ ഇല്‍തിജ ട്വിറ്ററില്‍ എഴുതി.