കൊറോണ വൈറസ്: ചൈനയില്‍ മരണസംഖ്യ 41 ആയി, യൂറോപ്പിലേക്കും വൈറസ് പടരുന്നുവെന്ന് സംശയം

single-img
25 January 2020

ബെയ്ജിംഗ്: ചെനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. ഇതിനോടകം 29 പ്രവിശ്യകളിലായി ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 237 പേരുടെ നില ഗുരുതരമാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ 13 നഗരങ്ങള്‍ അടച്ചു.ഗതാഗതവും തടഞ്ഞു.

യൂറോപ്പിലേക്കും കൊറോണ വൈറസ് പടര്‍ന്നതായാണ് സൂചനകള്‍. ഫ്രാന്‍സില്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

കേരളത്തില്‍ ഇതുവരെ 10 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്ന് പനി ബാധിച്ച് നാട്ടിലെത്തിയ നാലുപേര്‍ ആശുപത്രിയിലും ആറുപേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.പുനെ വൈറോളജി ലാബില്‍ നിന്ന് പരിശോധന ഫലം വരുന്നതുവരെ ആശുപത്രിയില്‍ കഴിയുന്നവര്‍ ഐസൊലേന്‍ വാര്‍ഡില്‍ തുടരും.പനി യില്ലെങ്കിലും ചൈനയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയ എല്ലാവരും തന്നെ നിരീക്ഷണത്തിലായിരിക്കും.