ഏഴ് കുട്ടികളുടെ അമ്മൂമ്മയായ അറുപതുകാരിയോട് പ്രണയം; 22 വയസുകാരനെതിരെ കേസെടുത്ത് യുപി പോലീസ്

single-img
24 January 2020

ഏഴ് മക്കളുടെ അമ്മയും ഏഴ് കുട്ടികളുടെ അമ്മൂമ്മയുമായ 60കാരിയും 22 വയസ്സുള്ള യുവാവുമായുള്ള പ്രണയമാന് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. യുപിയിലുള്ള ആഗ്രയിലെ പ്രകാശ് നഗറിലാണ് സംഭവം. അറുപതുകാരിയുടെ ഭർത്താവും മകനും പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ പരാതി നൽകാനെത്തിയപ്പോൾ യുവാവും കുടുംബസമേതം പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇങ്ങിനെയാണ്‌ ഇത് പുറത്തറിയുന്നത്.

രണ്ട് കൂട്ടരും തമ്മിൽ പോലീസ് സ്റ്റേഷനിൽ വച്ച് സംഘര്‍ഷമുണ്ടായി. പോലീസുമായുള്ള സംഭാഷണത്തിൽ അവിടെ വച്ച് 60–കാരിയായ സ്ത്രീയും യുവാവും വിവാഹിതരാകാൻ താൽപര്യപ്പെടുന്നു എന്ന് പോലീസിനെ അറിയിച്ചു. എന്നാൽ ഈ ബന്ധം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇരു കുടുംബങ്ങളുടെയും നിലപാട്.

ഇതിനെ തുടർന്ന് സംഭാഷണം നടത്തിയ പോലീസുകാരും കമിതാക്കളോട് നിങ്ങളുടെ മനസ്സ് മാറ്റാൻ ആവശ്യപ്പെട്ടു എങ്കിലും ഇതൊന്നും അവർ വകവച്ചില്ല. നിലവിൽ താല്‍കാലികമായി ഇരുവരെയും കുടുംബങ്ങളോടൊപ്പം പറഞ്ഞുവിട്ടെങ്കിലും പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്നതിന് 22–കാരനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.