ഗര്‍ഭിണികള്‍ക്ക് വിസ നിയന്ത്രണവുമായി ട്രംപ് ഭരണകൂടം

single-img
24 January 2020

വാഷിങ്ടണ്‍: ഗര്‍ഭിണികള്‍ക്ക് വിസാ നിയന്ത്രണം ഏര്‍പ്പെടുത്താ നുള്ള നടപടികളുമായി യുഎസ് ഭരണകൂടം. ഇതുവഴി പ്രസവ വിനോദസഞ്ചാരത്തിന് തടയിടാനാണ് ലക്ഷ്യം.യുഎസില്‍ ജനിക്കുന്ന ആര്‍ക്കും ആ രാജ്യത്തിന്റെ പൗരത്വം കിട്ടുമെന്ന നിയനമം പൊളിച്ചെഴുതാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗം കൂടിയായാണ് പുതിയ നടപടി.

പ്രസവത്തിനായി യു.എസിലെത്തുന്നവര്‍ക്ക് മറ്റുചികിത്സ കള്‍ക്കായി എത്തുന്ന വിദേശീയരുടെ പരിഗണന നല്‍കിയാല്‍ മതിയെന്ന് യു.എസ്. വിദേശ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നത്. ചികിത്സയ്ക്കാണ് യു.എസിലെത്തുന്നതെന്നും അതിനാവശ്യമായ പണം കൈയിലുണ്ടെന്നും വിസാ അപേക്ഷകര്‍ തെളിയിക്കണം.