ടൊവിനോ ചിത്രം ‘ഫോറന്‍സിക്’; ടീസര്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമത്

single-img
24 January 2020

ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍,അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫോറന്‍സിക്’. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കകം തന്നെ ടീസര്‍ തരംഗമായി.ഒരി മില്ല്യണിലധികം കാഴ്ചക്കാരുമായി ഇപ്പോള്‍ യൂട്യൂബ് ട്രെന്റിംഗില്‍ ഒന്നാമതാണ് ‘ഫോറന്‍സിക്’ ടീസര്‍.

മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
സെെജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ത് ഡെയ്ക്ക് ശേഷം അഖില്‍ പോളും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് ഫോറന്‍സിക്. അഖിലും അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം.