ന്യൂസിലൻഡിനെതിരായ ടി20; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം

single-img
24 January 2020

ന്യൂസിലൻഡിനെതിരെ ആരംഭിച്ച ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. ടോസ് നഷ്ടമായിആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ഇന്ത്യ ഒരു ഓവർ ബാക്കി നിൽക്കവേ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി ആറ് വിക്കറ്റിന് ജയം സ്വന്തമാക്കുകയായിരുന്നു. അർദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ശ്രേയസ് അയ്യരുടെ ഉജ്ജ്വല ബാറ്റിങാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

മികച്ച ഫോമിലായിരുന്ന ശ്രേയസ് 29 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 58 റൺസ് നേടി. ബാട്ടിംഗിൽ ശ്രേയസിന് പുറമെ കെഎൽരാഹുലും അർദ്ധ സെഞ്ച്വറി (56) നേടി. ഇന്ത്യൻ നായകൻ വിരാട് കോലിയും (45) മികച്ച പോരാട്ടം പുറത്തെടുത്തു.

സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമ്മ പക്ഷെ ഏഴ് റണ്ണുമായി മടങ്ങി. കിവീസ് തങ്ങളുടെ ബാറ്റിഗിൽ ടെയ്ലർ വില്യംസണ് , മണ്റോ എന്നിവരുടെ അർദ്ധ ശതകങ്ങളാണ്സ്‌കോർ 200 കടത്തിയത്.