കാക്കയെകുറിച്ച് കവിതാ രചനാമത്സരം, വിജയിക്ക് സിന്ദൂരച്ചെപ്പ്; ഫെയിസ്ബുക്കില്‍ പുതിയ പ്രതിഷേധം

single-img
24 January 2020

കാസര്‍ഗോഡ്: കാക്കയെ കുറിച്ച് കവിതാ രചനാ മത്സരവുമായി ഓണ്‍ലൈന്‍ കൂട്ടായ്മ. കാസര്‍ഗോട്ടെ ‘ഈ വാകമരച്ചോട്ടില്‍’ എന്ന ഫേയിസ്ബുക്ക് കൂട്ടായ്മയാണ് ഓണ്‍ലൈനില്‍ കവിതാ രചനാ മത്സരവും വിജയിക്ക് സിന്ദൂരച്ചെപ്പും സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. 2020 ജനുവരി 30 വരെ മത്സരത്തിന് വേണ്ടി ‘കാക്ക കവിതകള്‍’ അയക്കാം.

എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ച യുവതി അക്രമിക്കപ്പെടുകയും സ്ത്രീകളില്‍നിന്ന് വിദ്വേഷപരമായി ‘കാക്ക’ പരാമര്‍ശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ഫേസ്ബുക്ക് കൂട്ടായ്മ പുതിയ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

ഇടതുപക്ഷ സഹയാത്രികരും ഇതര പുരോഗമന ചിന്താഗതിക്കാരും അംഗങ്ങളായുള്ള കൂട്ടയ്മയാണ് ‘ഈ വാകമരച്ചോട്ടില്‍’. ശ്രീനേഷ് ഭാവിക്കരയാണ് കമ്മിറ്റി സെക്രട്ടറി. കൂട്ടായ്മയുടെ കീഴില്‍ പൗരത്വഭേദഗതി നിയമവും എന്‍ആര്‍സിയും ചര്‍ച്ച ചെയ്യുന്ന ടേബിള്‍ ടോക്ക് 2020 ജനുവരി 26 ന് നടക്കും.