പ്രവീണിനും കുടുംബത്തിനും കണ്ണീരോടെ വിട

single-img
24 January 2020

തിരുവനന്തപുരം: നേപ്പാളില്‍ റിസോര്‍ട്ടില്‍ വച്ച് മരണപ്പെട്ട ശ്രീകാര്യം സ്വദേശി പ്രവീണിനും കുടുംബത്തിനും കണ്ണീരോടെ വിടപറഞ്ഞ് നാട്ടുകാര്‍. മൃതദേഹങ്ങള്‍ ചെങ്കോട്ടുകോണത്തെ വീട്ടില്‍ സംസ്‌കരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധിപ്പേരാണ് അവസാനമായി കാണാനെത്തിയത്.

നേപ്പാളില്‍ വിനോദയാത്രക്കെത്തിയ ഇവര്‍ റിസോര്‍ട്ടിലെ മുറിയില്‍ വിഷവാതകം ശ്വസിച്ചാണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ കാഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചത്.രാത്രി 12 മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലെത്തിച്ചു.