‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് റിലീസിനെത്തും

single-img
24 January 2020

കോമഡി ത്രില്ലര്‍ മറിയം വന്ന് വിളക്കൂതി ജനുവരി 31 ന് റിലീസ് ചെയ്യും. മാധ്യമപ്രവര്‍ത്തകനായ ജനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചയ്യുന്ന ചിത്രത്തിന് ആദ്യം കണ്ടെത്തിയ പേര് മന്ദാകിനി എന്നായിരുന്നു.ഒറ്റരാത്രിയിലെ തുടര്‍ച്ചയായ മൂന്നു മണിക്കൂറിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ പ്രശാന്ത് പിള്ള ആണ്. സിനോജ് പി അയ്യപ്പന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എ ആര്‍ കെ മീഡിയ, രാഗം മൂവീസ് എന്നിവയുടെ ബാനറില്‍ രാജെഷ് അഗസ്റ്റിന്‍ ആണ് നിര്‍മിക്കുന്നത്. സേതുലക്ഷ്മി,ബേസില്‍ ജോസഫ്, സിദ്ധാര്‍ഥ് ശിവ, ബൈജു എന്നിവരാണ് മറ്റ് താരങ്ങള്‍.