അനിശ്ചിതത്വങ്ങള്‍ നീങ്ങി; വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കി കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു

single-img
24 January 2020

അനിശ്ചിതത്വങ്ങള്‍ നീക്കിക്കൊണ്ട് കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക പുറത്തുവിട്ടു. പുതിയപട്ടികയിൽ 12 വൈസ് പ്രസിഡന്റുമാരും 34 ജനറല്‍ സെക്രട്ടറിമാരുമടക്കം 47 പേരാണ് ഉള്ളതെങ്കിലും മുൻ പട്ടികയിലെ വര്‍ക്കിങ് പ്രസിഡന്റുമാരെ ഒഴിവാക്കി.

സംസ്ഥാനത്തേക്കുള്ള സെക്രട്ടറിമാരെയും പിന്നീടാവും പരിഗണിക്കുക. പുതിയ അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റ് ഒന്നരവര്‍ഷത്തോളം കഴിഞ്ഞാണ് കെപിസിസിയുടെ ഭാരവാഹി പട്ടിക പുറത്തു വരുന്നത്.

സംസ്ഥാനത്തെ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 130 പേരെ ഉള്‍പ്പെടുത്തി നല്‍കിയ ഭാരവാഹി പട്ടിക നേരത്തെ ഹൈക്കമാന്‍ഡ് തള്ളിയിരുന്നു. ഒരു വ്യക്തിക്ക് ഒരു പദവി എന്ന നയം കര്‍ശനമായി നടപ്പാക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പട്ടിക വീണ്ടും വെട്ടിച്ചുരുക്കുകയായിരുന്നു.